Friday, September 16, 2011

ജനലോക്പാല്‍...

ഇതുവരെ യാതൊരു നിയമങ്ങള്‍ക്കും അഴിമതി ഫലപ്രതമായി തടയാന്‍ സാധിച്ചിട്ടില്ല. മാത്രമല്ല അത് ആയിരങ്ങളില്‍ നിന്നും ലക്ഷങ്ങളില്‍ നിന്നും കോടികളിലേയ്ക്ക് എത്തിയിരിക്കുന്നു. അതിനെ നേരിടാന്‍ കര്‍ശനമായ നടപടികളും നിയമ വ്യവസ്ഥകളും അനിവാര്യമാണ്. പ്രധാനമന്ത്രി ആയാലും സുപ്രീം കോര്‍ട്ട് ജഡ്ജ് ആയാലും എല്ലാം ഈ നാട്ടിലെ പൌരന്മാരാണ്. അഴിമതി തടയാന്‍ ഓരോരുതര്‍ക്കും വേറെ വേറെ നിയമങ്ങളുടെ ആവശ്യം ഇല്ല. മാത്രമല്ല ഇവിടെ രാജ ഭരണമല്ല, ജനാതിപത്യമാണ് ഉണ്ടെന്നു പറയുന്നത്. ആ ജനാധിപത്യവും പാര്‍ലമെന്റും നിയമസഭയും എല്ലാം ഉണ്ടാക്കുന്നത് പൌര സമൂഹങ്ങള്‍ തന്നെ ആണ്. അഴിമതിക്ക് എതിരായ നിയമ നിര്‍മാണത്തില്‍ പൌരസമിതികള്‍ അഭിപ്രായം പറയാന്‍ പാടില്ല എന്നത് ജനാധിപത്യത്തിനും അഭിപ്രായ സ്വാതന്ത്രത്തിലും ഉള്ള കടന്നു കയറ്റം ആയെ കരുതാന്‍ പറ്റൂ. ഇതിനു അരാഷ്ട്രീയ വാദം എന്ന പേരും വെച്ചിട്ടുണ്ട്. അഴിമതിക്ക് അതീതമായി ഇവര്‍ പ്രവര്‍ത്തിക്കുക ആണെങ്കില്‍ ഇവര്‍ക്ക് യാതൊരു നിയമങ്ങളെയും ഇവര്‍ക്ക് പേടിക്കണ്ട ആവശ്യം ഇല്ല. സര്‍ക്കാര്‍ ഉധ്യോഗസ്ഥന്‍ മാരുടെ കാര്യം ആണെങ്കില്‍ ആദ്യം അവരുടെ മനോഭാവം ആണ് മാറേണ്ടത്. സര്‍ക്കാരും അതിനു വേണ്ടിയുള്ള ഉദ്യോഗസ്ഥ സംവിധാനങ്ങളും എല്ലാം ജനങ്ങള്‍ക്ക്‌ വേണ്ടിയുള്ളതാണെന്നും അല്ലാതെ അവര്‍ക്ക് പണം സമ്പാധിക്കാനുള്ള ബിസ്സ്നെസ്സ് മേഘല അല്ലെന്നും മനസ്സിലാക്കണം. അളവില്ലാത്ത പണം ഉണ്ടാക്കലാണ് ലക്ഷ്യമെങ്കില്‍ ആരും സര്‍ക്കാര്‍ ജോലിക്കോ ജനങ്ങളെ സേവിക്കാന്‍ ആണ് എന്ന് പറഞ്ഞു രാഷ്ട്രീയത്തിലേക്കോ വരരുത്. അതിനു ന്യായമായ ഒരു പാട് മേഘലകള്‍ വേറെ ഉണ്ട് ...

No comments:

Post a Comment

Note: Only a member of this blog may post a comment.