Saturday, September 24, 2011

Google + Facebook

പരിഭ്രാന്തി ഫേസ് ബുക്ക്‌ ഉടമകള്‍ക്ക് ഉണ്ടാകും എന്നതിനെക്കളും ഗൂഗിള്‍ ഉടമകള്‍ക്ക് ആണ് എന്ന് പറയാം. സോഷ്യല്‍ നെറ്റ്‌വര്‍ക്ക്ലൂടെ ഫേസ് ബുക്ക്‌ പുലര്‍ത്തുന്ന മേധാവിത്വം ഇന്റെര്‍നെറ്റിലെ നമ്പര്‍ 1 വെബ്സൈറ്റ് തങ്ങള്‍ക്കു നഷ്ട്ടപെടും എന്ന പരിഭ്രാന്തി ഗൂഗിള്‍ ഉടമകള്‍ക്ക് ഇപ്പോഴും ഉണ്ട്. ഗൂഗിളിന്റെ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സംരംഭങ്ങള്‍ എല്ലാം അവര്‍ പ്രതീക്ഷിച്ചത് പോലെ ആയില്ല. അതാണല്ലോ ഗൂഗിള്‍ പ്ലസ്‌ തുടങ്ങാന്‍ തന്നെ കാരണം. അതില്‍ ട്വിറ്റെര്‍ ന്റെയും ഫേസ് ബൂക്കിന്റെയും അനുകരണമാണ് കണ്ടത്. അതാണ്‌ ഏറ്റവും വലിയ കോപ്പി അടി. ട്വിട്ടെരിനെ തഴയാന്‍ വേണ്ടി ഉണ്ടാക്കിയ Buzz ഒന്നും ആയില്ല.

ഫേസ് ബുക്ക്‌നെ തടയാന്‍ വേണ്ടി ഉണ്ടാക്കിയ ഗൂഗിള്‍ വേവ് എവിടെയും എത്തിയില്ല. ഗൂഗിള്‍ പ്ലസ്‌ തുടക്കില്‍ ഉണ്ടാക്കിയ അലയൊലികള്‍ എപ്പോള്‍ കാണാന്‍ ഇല്ല. ഗൂഗിള്‍ പ്ലസ്‌ ബട്ടണ്‍ ഫേസ് ബുക്ക്‌ ലൈക്‌ ബട്ടണ്‍ ന്റെ തനി കോപ്പി അടി ആണ്, ആ ആശയം ആദ്യം കൊണ്ട് വന്നത് അവരാണ്.

മൈക്രോ സോഫ്റ്റ്‌ ഉടമകള്‍ക്ക് ഗൂഗിളിനെ പേടിയാണ്. ഗൂഗിള്‍ ഉടമകള്‍ക്ക് ഫേസ് ബുക്കിനെ പേടിയാണ് . എല്ലാവര്ക്കും അവരുടെ കുത്തക പോകരുതല്ലോ. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് എന്ന ആശയം ഫേസ് ബുക്കിന്റെ അല്ല. അതിനു മുന്പ് തന്നെ Myspace Friendster എന്നിവ എവിടെ ഉണ്ടായിരുന്നു. ഫേസ് ബുക്ക്‌ ഉടമകള്‍ അവരുടെ കഠിന പ്രയത്ന്നതില്‍ നിന്ന് ഈ രംഗത്ത് ഉയര്‍ന്നു വന്നതാണ്. ഫേസ് ബുക്ക്‌ ഉപയോഗിക്കുന്നതിനുള്ള എളുപ്പം അതിന്റെ പ്രായോഗികത എന്നിവയാണ് അവരെ മുന്‍നിരയില്‍ നിര്‍ത്തുന്നത്.

2 comments:

  1. താങ്കളുടെ കണ്ണൂര്‍ മീറ്റ് അന്വേഷിച്ചിറങ്ങിയത് എന്നെ ഇവിടെ എത്തിച്ചു. ഉദ്ദേശിച്ചത് കണ്ടെത്തിയുമില്ല.

    ReplyDelete

Note: Only a member of this blog may post a comment.