സത്യന്‍ അന്തിക്കാട് മലയാളത്തിലെ പ്രാഗത്ഭ്യം തെളിയിച്ച സംവിധായകരില്‍ ഒരാളാണ്. സത്യന്റെ കഴിവില്‍ യാതൊരു സംശയവുമില്ല. പക്ഷെ ഇപ്പോഴത്തെ അധ്യേഹത്തിന്റെ സിനിമകളില്‍ ആവര്‍ത്തന വിരസത തോന്നുന്നു. പുതിയ കുപ്പികളില്‍ പഴയ വീഞ്ഞ് നിറച്ചത് പോലെ ആണ് ഇപ്പോഴത്തെ സിനിമകള്‍ . സത്യന്റെ സിനിമ എങ്ങനെ ഉണ്ടാകും എന്ന ഒരു മുന്‍കൂര്‍ ധാരണ സിനിമ കാണും മുന്പേ നമ്മളില്‍ ഉണ്ടാവും. അത് തന്നെ ആയിരിക്കും സിനിമ. ഒരു ചില മാറ്റങ്ങള്‍ ഉണ്ടാവും. അത്രതന്നെ. " വീണ്ടും ചില വീട്ടു കാര്യങ്ങള്‍ " വന്നത് മുതല്‍ അതുപോലെ ഉള്ള സിനിമകളുടെ ഘോഷ യാത്രയാണ്. ഇളയരാജയുടെ സംഗീതത്തിന്റെ ആവര്‍ത്തന വിരസത എല്ലാ ചിത്രങ്ങളിലും കാണാം. സത്യന് എപ്പോള്‍ പറ്റിയ തട്ടകം ടി വി പരമ്പരകള്‍ ആണ് എന്ന് തോന്നുന്നു. നല്ല നിലവാരമുള്ള പരമ്പരകള്‍ നമ്മുടെ മലയാളി മങ്കമ്മാര്‍ക്ക് കാണാന്‍ കിട്ടും...
No comments:
Post a Comment
Note: Only a member of this blog may post a comment.