Saturday, September 24, 2011

Google + Facebook

പരിഭ്രാന്തി ഫേസ് ബുക്ക്‌ ഉടമകള്‍ക്ക് ഉണ്ടാകും എന്നതിനെക്കളും ഗൂഗിള്‍ ഉടമകള്‍ക്ക് ആണ് എന്ന് പറയാം. സോഷ്യല്‍ നെറ്റ്‌വര്‍ക്ക്ലൂടെ ഫേസ് ബുക്ക്‌ പുലര്‍ത്തുന്ന മേധാവിത്വം ഇന്റെര്‍നെറ്റിലെ നമ്പര്‍ 1 വെബ്സൈറ്റ് തങ്ങള്‍ക്കു നഷ്ട്ടപെടും എന്ന പരിഭ്രാന്തി ഗൂഗിള്‍ ഉടമകള്‍ക്ക് ഇപ്പോഴും ഉണ്ട്. ഗൂഗിളിന്റെ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സംരംഭങ്ങള്‍ എല്ലാം അവര്‍ പ്രതീക്ഷിച്ചത് പോലെ ആയില്ല. അതാണല്ലോ ഗൂഗിള്‍ പ്ലസ്‌ തുടങ്ങാന്‍ തന്നെ കാരണം. അതില്‍ ട്വിറ്റെര്‍ ന്റെയും ഫേസ് ബൂക്കിന്റെയും അനുകരണമാണ് കണ്ടത്. അതാണ്‌ ഏറ്റവും വലിയ കോപ്പി അടി. ട്വിട്ടെരിനെ തഴയാന്‍ വേണ്ടി ഉണ്ടാക്കിയ Buzz ഒന്നും ആയില്ല.

ഫേസ് ബുക്ക്‌നെ തടയാന്‍ വേണ്ടി ഉണ്ടാക്കിയ ഗൂഗിള്‍ വേവ് എവിടെയും എത്തിയില്ല. ഗൂഗിള്‍ പ്ലസ്‌ തുടക്കില്‍ ഉണ്ടാക്കിയ അലയൊലികള്‍ എപ്പോള്‍ കാണാന്‍ ഇല്ല. ഗൂഗിള്‍ പ്ലസ്‌ ബട്ടണ്‍ ഫേസ് ബുക്ക്‌ ലൈക്‌ ബട്ടണ്‍ ന്റെ തനി കോപ്പി അടി ആണ്, ആ ആശയം ആദ്യം കൊണ്ട് വന്നത് അവരാണ്.

മൈക്രോ സോഫ്റ്റ്‌ ഉടമകള്‍ക്ക് ഗൂഗിളിനെ പേടിയാണ്. ഗൂഗിള്‍ ഉടമകള്‍ക്ക് ഫേസ് ബുക്കിനെ പേടിയാണ് . എല്ലാവര്ക്കും അവരുടെ കുത്തക പോകരുതല്ലോ. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് എന്ന ആശയം ഫേസ് ബുക്കിന്റെ അല്ല. അതിനു മുന്പ് തന്നെ Myspace Friendster എന്നിവ എവിടെ ഉണ്ടായിരുന്നു. ഫേസ് ബുക്ക്‌ ഉടമകള്‍ അവരുടെ കഠിന പ്രയത്ന്നതില്‍ നിന്ന് ഈ രംഗത്ത് ഉയര്‍ന്നു വന്നതാണ്. ഫേസ് ബുക്ക്‌ ഉപയോഗിക്കുന്നതിനുള്ള എളുപ്പം അതിന്റെ പ്രായോഗികത എന്നിവയാണ് അവരെ മുന്‍നിരയില്‍ നിര്‍ത്തുന്നത്.

സത്യന്‍ അന്തിക്കാട്

സത്യന്‍ അന്തിക്കാട് മലയാളത്തിലെ പ്രാഗത്ഭ്യം തെളിയിച്ച സംവിധായകരില്‍ ഒരാളാണ്. സത്യന്റെ കഴിവില്‍ യാതൊരു സംശയവുമില്ല. പക്ഷെ ഇപ്പോഴത്തെ അധ്യേഹത്തിന്റെ സിനിമകളില്‍ ആവര്‍ത്തന വിരസത തോന്നുന്നു. പുതിയ കുപ്പികളില്‍ പഴയ വീഞ്ഞ് നിറച്ചത് പോലെ ആണ് ഇപ്പോഴത്തെ സിനിമകള്‍ . സത്യന്റെ സിനിമ എങ്ങനെ ഉണ്ടാകും എന്ന ഒരു മുന്‍‌കൂര്‍ ധാരണ സിനിമ കാണും മുന്പേ നമ്മളില്‍ ഉണ്ടാവും. അത് തന്നെ ആയിരിക്കും സിനിമ. ഒരു ചില മാറ്റങ്ങള്‍ ഉണ്ടാവും. അത്രതന്നെ. " വീണ്ടും ചില വീട്ടു കാര്യങ്ങള്‍ " വന്നത് മുതല്‍ അതുപോലെ ഉള്ള സിനിമകളുടെ ഘോഷ യാത്രയാണ്. ഇളയരാജയുടെ സംഗീതത്തിന്റെ ആവര്‍ത്തന വിരസത എല്ലാ ചിത്രങ്ങളിലും കാണാം. സത്യന് എപ്പോള്‍ പറ്റിയ തട്ടകം ടി വി പരമ്പരകള്‍ ആണ് എന്ന് തോന്നുന്നു. നല്ല നിലവാരമുള്ള പരമ്പരകള്‍ നമ്മുടെ മലയാളി മങ്കമ്മാര്‍ക്ക് കാണാന്‍ കിട്ടും... 

"മുന്നില്‍ റോഡ്‌ ഉണ്ട് സൂക്ഷിക്കുക"

കേരളത്തില്‍ ഇപ്പോള്‍ റോഡുകളെ അധികം കാണാറില്ല. അവയുടെ സ്ഥാനത്ത് കുഴികളെ ഉള്ളൂ. സാധാരണ കുഴികള്‍ അല്ല. മിക്കതും ചതികുഴികളാണ്. അതുകൊണ്ട് സൂക്ഷിക്കുക. കാല്‍ നടയാണ് ഏറ്റവും നല്ലത് എന്ന് തോന്നുന്നു. അല്ലെങ്കില്‍ ട്രെയിന്‍ , ഇനി ചിലപ്പോള്‍ ഇങ്ങനെയുള്ള ട്രാഫിക്‌ ബോര്‍ഡുകള്‍ നമുക്ക് കാണാന്‍ കഴിയും . "മുന്നില്‍ റോഡ്‌ ഉണ്ട് സൂക്ഷിക്കുക"

Friday, September 16, 2011

ജനലോക്പാല്‍...

ഇതുവരെ യാതൊരു നിയമങ്ങള്‍ക്കും അഴിമതി ഫലപ്രതമായി തടയാന്‍ സാധിച്ചിട്ടില്ല. മാത്രമല്ല അത് ആയിരങ്ങളില്‍ നിന്നും ലക്ഷങ്ങളില്‍ നിന്നും കോടികളിലേയ്ക്ക് എത്തിയിരിക്കുന്നു. അതിനെ നേരിടാന്‍ കര്‍ശനമായ നടപടികളും നിയമ വ്യവസ്ഥകളും അനിവാര്യമാണ്. പ്രധാനമന്ത്രി ആയാലും സുപ്രീം കോര്‍ട്ട് ജഡ്ജ് ആയാലും എല്ലാം ഈ നാട്ടിലെ പൌരന്മാരാണ്. അഴിമതി തടയാന്‍ ഓരോരുതര്‍ക്കും വേറെ വേറെ നിയമങ്ങളുടെ ആവശ്യം ഇല്ല. മാത്രമല്ല ഇവിടെ രാജ ഭരണമല്ല, ജനാതിപത്യമാണ് ഉണ്ടെന്നു പറയുന്നത്. ആ ജനാധിപത്യവും പാര്‍ലമെന്റും നിയമസഭയും എല്ലാം ഉണ്ടാക്കുന്നത് പൌര സമൂഹങ്ങള്‍ തന്നെ ആണ്. അഴിമതിക്ക് എതിരായ നിയമ നിര്‍മാണത്തില്‍ പൌരസമിതികള്‍ അഭിപ്രായം പറയാന്‍ പാടില്ല എന്നത് ജനാധിപത്യത്തിനും അഭിപ്രായ സ്വാതന്ത്രത്തിലും ഉള്ള കടന്നു കയറ്റം ആയെ കരുതാന്‍ പറ്റൂ. ഇതിനു അരാഷ്ട്രീയ വാദം എന്ന പേരും വെച്ചിട്ടുണ്ട്. അഴിമതിക്ക് അതീതമായി ഇവര്‍ പ്രവര്‍ത്തിക്കുക ആണെങ്കില്‍ ഇവര്‍ക്ക് യാതൊരു നിയമങ്ങളെയും ഇവര്‍ക്ക് പേടിക്കണ്ട ആവശ്യം ഇല്ല. സര്‍ക്കാര്‍ ഉധ്യോഗസ്ഥന്‍ മാരുടെ കാര്യം ആണെങ്കില്‍ ആദ്യം അവരുടെ മനോഭാവം ആണ് മാറേണ്ടത്. സര്‍ക്കാരും അതിനു വേണ്ടിയുള്ള ഉദ്യോഗസ്ഥ സംവിധാനങ്ങളും എല്ലാം ജനങ്ങള്‍ക്ക്‌ വേണ്ടിയുള്ളതാണെന്നും അല്ലാതെ അവര്‍ക്ക് പണം സമ്പാധിക്കാനുള്ള ബിസ്സ്നെസ്സ് മേഘല അല്ലെന്നും മനസ്സിലാക്കണം. അളവില്ലാത്ത പണം ഉണ്ടാക്കലാണ് ലക്ഷ്യമെങ്കില്‍ ആരും സര്‍ക്കാര്‍ ജോലിക്കോ ജനങ്ങളെ സേവിക്കാന്‍ ആണ് എന്ന് പറഞ്ഞു രാഷ്ട്രീയത്തിലേക്കോ വരരുത്. അതിനു ന്യായമായ ഒരു പാട് മേഘലകള്‍ വേറെ ഉണ്ട് ...

Thursday, September 1, 2011

മോഹന്‍ലാല്‍ സിനിമകള്‍

മദ്യപാനത്തെ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നത് നമ്മുടെ മലയാളം സിനിമകള്‍ ആണ് . മോഹന്‍ലാല്‍ സിനിമകള്‍ അത് കുറച്ചു കൂടി ഭംഗിയായി ചെയ്യുന്നു എന്ന് പറയേണ്ടി വരും ... മോഹന്‍ലാലിനു മലബാര്‍ ഗോള്‍ഡ്‌ ന്റെ പരസ്യത്തെക്കാള്‍ ഏറ്റവും യോചിച്ചത്  KERALA BEVERAGES CORPORATION  ന്റെ പരസ്യങ്ങളായിരിക്കും. "വിദ്യുച്ഛക്തി അമൂല്യമാണ്‌ അത് പാഴാക്കരുതേ" എന്ന് പറഞ്ഞു തന്റെ സാമൂഹ്യ ബോധം പ്രകടിപ്പിക്കുന്ന മോഹന്‍ ലാല്‍ മദ്യപാന ശീലം സമൂഹത്തിലും കുടുംബത്തിലും ഉണ്ടാക്കുന്ന വിപത്തുക്കളെ വിസ്മരിക്കുന്നു. ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ സാമൂഹ്യ വിപത്തുക്കളില്‍ ഒന്നിനെ പറ്റി മോഹല്‍ ലാല്‍ കണ്ടില്ലാന്നു നടിക്കുന്നു. മാത്രമല്ല തന്റെ സിനിമയിലൂടെ അതിനു വേണ്ട പ്രോത്സാഹനം കൊടുക്കുന്നുമുണ്ട്‌ ....

Monday, August 29, 2011

ഇവരൊക്കെ നന്നാവും....

ഒരാള്‍ അഴിമാതിക്കാരന്‍ ആണെന്ന് തെളിഞ്ഞാല്‍ അപ്പോള്‍ തന്നെ ജോലി തെറിപ്പിക്കകയാണ് വേണ്ടത് . അല്ലാതെ അന്വേഷണ വിധേയമായി മാറ്റി നിര്‍ത്തുകയല്ല വേണ്ടത്. കുറ്റം ക്രിമിനല്‍ സ്വഭാവം ഉള്ളതാണെങ്കില്‍ കടുത്ത ജയില്‍ ശിക്ഷ. സര്‍ക്കാര്‍ ജോലിക്കാര്‍ തിരഞ്ഞെടുക്ക പെട്ട ജനപ്രതിനിധികള്‍ എന്നിവരാല്‍ പൊതു ജനത്തിന് ബുദ്ധിമുട്ട് ഉണ്ടായാല്‍ അതില്‍ വരുന്ന നഷ്ട്ടം അവരില്‍ നിന്ന് തന്നെ പരാതിക്കാരന് ഉടന്‍ ലഭിക്കുന്ന സാഹചര്യം ഉണ്ടാവണം. എന്നാല്‍ ഇവരൊക്കെ നന്നാവും....

Sunday, August 28, 2011

അരാഷ്ട്രീയം തന്നെ ആണ് നല്ലത് ....

ഞങ്ങള്‍ രാഷ്ട്രീയക്കാര്‍ ആണ് ഈ രാജ്യത്തിന്‍റെ ഭാവിയും മറ്റു എല്ലാ കാര്യങ്ങളും നിര്‍ണയിക്കുന്നത് എന്ന് അഹങ്കരിചിരുന്നവര്‍ക്കുള്ള മറുപടി ആണ് അന്ന ഹസാരെ യുടെ സമര വിജയം. രാഷ്ട്രീയ പാര്‍ട്ടികളുടെ സഹായം ഇല്ലാതെ തന്നെ ജങ്ങള്‍ക്ക് ഈ രാജ്യത്തില്‍ നിലനില്ല്കൂന്ന അരക്ഷിതാവസ്ഥയ്ക്ക് എതിരെ പോരാടാന്‍ കഴിയും എന്നതിനും തെളിവാണ്. എല്ലാം രാഷ്ട്രീയ പാര്‍ട്ടികളുടെ കാല്‍കീഴില്‍ ആണെന്ന് ധരിച്ചിരുന്നവര്‍ക്ക് തെറ്റി. രാഷ്ട്രീയം തെരഞ്ഞെടുപ്പു സമയത്ത് മാത്രം മതി. ബാക്കി സമയം അരാഷ്ട്രീയം തന്നെ ആണ് നല്ലത് ....