Monday, August 29, 2011

ഇവരൊക്കെ നന്നാവും....

ഒരാള്‍ അഴിമാതിക്കാരന്‍ ആണെന്ന് തെളിഞ്ഞാല്‍ അപ്പോള്‍ തന്നെ ജോലി തെറിപ്പിക്കകയാണ് വേണ്ടത് . അല്ലാതെ അന്വേഷണ വിധേയമായി മാറ്റി നിര്‍ത്തുകയല്ല വേണ്ടത്. കുറ്റം ക്രിമിനല്‍ സ്വഭാവം ഉള്ളതാണെങ്കില്‍ കടുത്ത ജയില്‍ ശിക്ഷ. സര്‍ക്കാര്‍ ജോലിക്കാര്‍ തിരഞ്ഞെടുക്ക പെട്ട ജനപ്രതിനിധികള്‍ എന്നിവരാല്‍ പൊതു ജനത്തിന് ബുദ്ധിമുട്ട് ഉണ്ടായാല്‍ അതില്‍ വരുന്ന നഷ്ട്ടം അവരില്‍ നിന്ന് തന്നെ പരാതിക്കാരന് ഉടന്‍ ലഭിക്കുന്ന സാഹചര്യം ഉണ്ടാവണം. എന്നാല്‍ ഇവരൊക്കെ നന്നാവും....

Sunday, August 28, 2011

അരാഷ്ട്രീയം തന്നെ ആണ് നല്ലത് ....

ഞങ്ങള്‍ രാഷ്ട്രീയക്കാര്‍ ആണ് ഈ രാജ്യത്തിന്‍റെ ഭാവിയും മറ്റു എല്ലാ കാര്യങ്ങളും നിര്‍ണയിക്കുന്നത് എന്ന് അഹങ്കരിചിരുന്നവര്‍ക്കുള്ള മറുപടി ആണ് അന്ന ഹസാരെ യുടെ സമര വിജയം. രാഷ്ട്രീയ പാര്‍ട്ടികളുടെ സഹായം ഇല്ലാതെ തന്നെ ജങ്ങള്‍ക്ക് ഈ രാജ്യത്തില്‍ നിലനില്ല്കൂന്ന അരക്ഷിതാവസ്ഥയ്ക്ക് എതിരെ പോരാടാന്‍ കഴിയും എന്നതിനും തെളിവാണ്. എല്ലാം രാഷ്ട്രീയ പാര്‍ട്ടികളുടെ കാല്‍കീഴില്‍ ആണെന്ന് ധരിച്ചിരുന്നവര്‍ക്ക് തെറ്റി. രാഷ്ട്രീയം തെരഞ്ഞെടുപ്പു സമയത്ത് മാത്രം മതി. ബാക്കി സമയം അരാഷ്ട്രീയം തന്നെ ആണ് നല്ലത് ....

പ്രണയം നല്ല സിനിമ ആയിരിക്കാം...

ഭ്രമരം നല്ല സിനിമ അല്ല എന്ന് ഞാന്‍ പറഞ്ഞില്ലല്ലോ? മോഹന്‍ ലാല്‍ അഭിനയിച്ച എല്ലാ സിനിമയും നല്ലതാണ് എന്ന് ഞാന്‍ പറയില്ല. അത് ഫാന്‍സിനു മാത്രമേ പറയാന്‍ പറ്റുകയുള്ളൂ. ഇന്ന് ഞാന്‍ ബസ്സില്‍ വരുമ്പോള്‍ ഒരു സിനിമ കുറച്ചു കണ്ടു. ചൈന ടൌണ്‍. അവനവന്റെ വയസ്സിനും അല്ലെങ്കില്‍  ശരീരത്തിന് എങ്കിലും ഇണങ്ങിയ കഥാപാത്രങ്ങള്‍ മാത്രമേ തിരഞ്ഞെടുത്തു അഭിനയിക്കാന്‍ പാടുകയുള്ളൂ. കുടവയറും വെച്ച് മരച്ചുറ്റി പ്രേമം ഇനിയെങ്ങിലും നമ്മുടെ സൂപ്പര്‍ സ്റ്റാര്‍റുകള്‍ നിര്‍ത്തണം. അതിനു ഇഷ്ട്ടം പോലെ വേറെ ആള്‍ക്കാര്‍ വന്നിട്ടുണ്ട്. നമ്മുടെ മലയാള സിനിമയ്ക്ക്‌ ഇവര്‍ ചെയ്തിട്ടുള്ള സംഭാവനകള്‍ ഒരിക്കലും മറക്കാന്‍ പറ്റാത്തതാണ്. പക്ഷെ ഇവരുടെ സൂപ്പര്‍ സ്റ്റാര്‍ പദവികള്‍ നമ്മുടെ മലയാള സിനിമയ്ക്ക്‌ ഇപ്പോള്‍ ബാധ്യത ആണ് ...

പീഡനം വേറെ, വാണിഭം വേറെ...

പീഡനം വേറെ, വാണിഭം വേറെ... രണ്ടിനും വേറെ വേറെ വകയാണ്. പീഡനം എന്നത് ഒരാളുടെ ഇഷ്ട്ടമോ സമ്മതമോ ഇല്ലാതെ നമ്മുടെ കാര്യം നാം സാധിച്ചു എടുക്കുന്നു. അത് നമ്മുടെ സ്വന്തം ഭാര്യ ആയാല്‍ പോലും അത് പീഡനം തന്നെ ആണ് . 

പിന്നെ വാണിഭം, അത് ഒരു കച്ചവടമാണ് , അത് ചിലപ്പോള്‍ കച്ചവടം ചെയ്യപെടുന്ന വ്യക്തിയുടെ താല്പര്യം കൂടി ഉണ്ടാവാം, ഇല്ലാതെയും ആവാം, അത് പണത്തിനു വേണ്ടി,  ഈ കാര്യത്തില്‍ നിയമം  ഇടപെടുന്നത്  വാണിഭം ചെയ്യപെട്ട വ്യക്തിയുടെ പ്രായമാണ്, വാണിഭം ചെയ്യപെട്ട വ്യക്തി നിയമപരമായി  പ്രായപൂര്‍ത്തി ആയിട്ടുണ്ടോ എന്ന് . പ്രായപൂര്‍ത്തി ആയതാന്നെങ്കില്‍ അത് വെറും സദാചാര പ്രശ്നം മാത്രം ആകുന്നു. 

ഇത്  രണ്ടും അല്ലാതെ മൂന്നാമത് ഒരു കാര്യം ഉണ്ട് . പരസ്പരം ഇഷ്ട്ടപെട്ടു കൊണ്ടുള്ള ബന്ധം. അതിനെ പറ്റി ആലോചിച്ചും ചര്‍ച്ച ചെയ്തും നമ്മള്‍ തല പുകയ്ക്കേണ്ട ആവശ്യം ഇല്ല. ഇവിടെ പ്രശ്നം ബന്ധപെട്ട വ്യക്തികള്‍ ആരോപണം ഉന്നയിക്കപെട്ടവര്‍  കേരള  രാഷ്ട്രീയത്തിലെ ഉന്നത വ്യക്തികള്‍ ആണ് എന്നതാണ്. ബന്ധപെട്ടവര്‍ തമ്മില്‍ പരസ്പരം ഇഷ്ട്ടപെട്ടാണ് കാര്യം സാധിച്ചതെങ്ങില്‍ നമ്മള്‍ അതില്‍ അഭിപ്രായം പറയണ്ട കാര്യം ഇല്ല. അവരുടെ കാര്യത്തിനു പാര്‍ട്ടി ഓഫീസ് ആണ് തിരഞ്ഞെടുത്തത് എങ്കില്‍ അതിനു അവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. അവരുടെ വീട്ടില്‍ വെച്ച് കാര്യം നടക്കില്ല അത് തന്നെ. പെണ്ണുങ്ങളെ ഒറ്റയ്ക്ക് പാര്‍ട്ടി പ്രവര്‍ത്തനത്തിന് എന്നും പറഞ്ഞു അഴിച്ചു വിടുന്ന ആണുങ്ങളെ പറഞ്ഞാല്‍ മതി. 

പിന്നെ വാണിഭം ചെയ്യപെട്ടവരുടെ കാര്യം. പ്രായപൂര്‍ത്തി ആയാലും ഇല്ലെങ്കിലും പണത്തിനു വേണ്ടി അവര്‍ അവരുടെ ശരീരം വിറ്റു എന്ന് പറഞ്ഞാല്‍ മതി. അതും അവരുടെ സമ്മതത്തോടെ ആണ്. അതില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ട് എന്നതാണ് എവിടെ കാര്യം ഇത്രയ്ക്കും ചര്‍ച്ച വിഷയം ആകുന്നത് . രാഷ്ട്രീയകാര്‍ക്ക് പരസ്പരം ചെളി വാരി എറിയാനുള്ള ഒരു നാണം കെട്ട തന്ത്രം. കേരളത്തില്‍ ഇതല്ലാതെ വേറെ ഒരു പ്രശ്നവും ഇല്ല എന്ന തരത്തില്‍ നാമും അത് ഏറ്റു പാടരുത് ...

കന്യ സ്ത്രീകള്‍...


ക്രിസ്ത്യാനികളില്‍ കന്യ സ്ത്രീകള്‍ തലയും ശരീരം മുഴുവനായും മറച്ചു നടക്കുന്നുണ്ടല്ലോ? മാത്രമല്ലേ വിവാഹം ദാമ്പത്യ ജീവിതം എന്ന മനുഷ്യാവകാസങ്ങള്‍ അവര്‍ക്ക് നിഷിധവുമാണ് . സ്ത്രീകള്‍ മുസ്ലിം ആയാലും ക്രിസ്ത്യാനികള്‍ ആയാലും എല്ലാം ഒന്ന് തന്നെ . അതിനെ കുറിച്ച് ആര്‍ക്കും ഒന്നും പറയാനില്ലേ ?

മനുഷ്യനെ പരിഷ്ക്കാരം പഠിപ്പിച്ചത് മതങ്ങളാണ്...


യുക്തി വാദികള്‍ പരിഷ്കൃതരും മത വിശ്വാസികള്‍ പ്രാകൃത മനുഷ്യരും ആണ് എന്നുള്ളത് അംഗീകരിക്കാം പ്രയാസമാണ് . പറയുന്നതെന്തിനും എതിരഭിപ്രായം ഉണ്ടാക്കുക എന്നതും തികച്ചും അഹങ്കാരത്തിലും ഞാന്‍ എന്ന ഭാവത്തിലും ചിന്തികുന്നവര്‍ക്കും മാത്രമേ യുക്തി വാദം അഥവാ ദൈവ നിന്ദ ഉണ്ടാവുകയുള്ളൂ...

ഇവിടെ (പര്‍ദ്ദയ്ക്ക്) ബുര്‍ക്കയ്ക്ക്  എതിരഭിപ്രായം പറയുന്നവര്‍ എല്ലാവരും സ്വന്തം ഭാര്യയെ മക്കളെ എല്ലാം ഒരു കാര്യത്തിലും ഒന്നിനും ഒരു നിയന്ത്രിക്കുന്നില എന്ന് പറയാന്‍ പറ്റുമോ ? എല്ലാം എന്റെ ഭാര്യയുടെ മകളുടെ മനുഷ്യവകാശമാണ്   എന്ന് കരുതി ഞാന്‍ അവരെ ഒരു കാര്യത്തിലും നിയന്ത്രിക്കുന്നില്ല എന്ന് പറയുന്നവര്‍ക്ക് മാത്രമേ ഇവിടെ ബുര്‍ക്ക ധരിപ്പിക്കുന്നത് മനുഷ്യാവകാശ ലന്ഘനമാണ് എന്ന് പറഞ്ഞു തര്‍ക്കിക്കാനുള്ള അവകാശം ഉള്ളൂ ...


അങ്ങനെ എങ്കില്‍ നമ്മുടെ സര്‍ക്കാരാണ് ഏറ്റവും വലിയ മനുഷ്യാവകാശ ലന്ഘനമം നടത്തുന്നത്. പതിനെട്ടു വയസ്സ് തികയാത്ത പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തി ആകാത്തവര്‍ ആണെന്നും അതിനുള്ള മാനസ്സിക വളര്‍ച്ച അതുവരെ അവര്‍ക്ക് ലഭിക്കുകയില്ല എന്നും, അതിനാല്‍ വിവാഹം അതുപോലെ ഉള്ള സ്വന്തം കാര്യങ്ങളില്‍ അവര്ര്‍ക്ക് ഒരു തീരുമാനം എടുക്കാന്‍ പറ്റില്ലാ എന്നും. ഇത് ശരിയാണോ? മനുഷ്യാവകാശത്തിന്റെ നഗ്നമായ ലന്ഘനമല്ലെ ഇതും ? ഒരു വ്യക്തിയുടെ ജീവിതം എപ്പോള്‍ വേണം ഇതു രീതിയില്‍ വേണം എന്ന് തീരുമാനിക്കുന്നത് സര്‍ക്കാര്‍ ആണോ ?


യുക്തി വാദികള്‍ പരിഷ്കൃതരും മത വിശ്വാസികള്‍ പ്രാകൃത മനുഷ്യരും ആണ് എന്നുള്ളത് അംഗീകരിക്കാം പ്രയാസമാണ് . മനുഷ്യനെ പരിഷ്ക്കാരം പഠിപ്പിച്ചത് മതങ്ങളാണ്. അല്ലാതെ യുക്തി വാദം അല്ല ... പറയുന്നതെന്തിനും എതിരഭിപ്രായം ഉണ്ടാക്കുക എന്നതും തികച്ചും അഹങ്കാരത്തിലും ഞാന്‍ എന്ന ഭാവത്തിലും ചിന്തികുന്നവര്‍ക്കും മാത്രമേ കഴിയുകയുള്ളൂ . അതാണ് യുക്തിവാദം ...

അറബികളുടെ വേഷത്തില്‍ കമ്പം പാടില്ല ...

സായ്പന്മാര്‍ ഇന്ത്യയില്‍ വന്നു ഭരണം നടത്തി പോയത് കൊണ്ടാണ് അവരുടെ വസ്ത്ര സംസ്ക്കരമായ ഫാന്റും ഷര്‍ട്ടും നമ്മുടെതായി മാറിയത്. അത് നമ്മുടെ വസ്ത്ര ധാരണ രീതി അല്ലല്ലോ? സായ്പന്മ്മാരുടെ വേഷത്തില്‍ സംസ്ക്കാരത്തില്‍ കമ്പം ആകാം... അറബികളുടെ വേഷത്തില്‍ കമ്പം പാടില്ല ...

രാജീവ്‌ വധം: പ്രതികളുടെ വധ ശിക്ഷ ഒമ്പതിന്...

രാജീവ്‌ ഗാന്ധി വധക്കേസിലെ പ്രതികളെ സെപ്റ്റംബര്‍ ഒന്ബതിനു തൂക്കിലേറ്റാന്‍ തീരുമാനിച്ച വാര്‍ത്ത എല്ലാവരും അറിഞ്ഞു കാണും. ലങ്കന്‍ സ്വദേശികളായ ശാന്തന്‍, മുരുഗന്‍, തമിഴ് നാട് സ്വദേശി പേരറി വാഴാന്‍ എന്നിവരെ ആണ് തൂക്കിലേറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യ കണ്ടതില്‍ വെച്ച് ഏറ്റവും പൈശാചികമായ ഭീകര ആക്രമങ്ങളില്‍ ഒന്നായ ഈ സംഭവത്തില്‍ രാജീവ്‌ ഗാന്ധിയും ഒട്ടനവധി പേരും ധാരുണമായി കൊല്ലപെട്ടു. ആ സംഭവം നടന്നു ഏകദേശം ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ശിക്ഷ നടപ്പിലാക്കാന്‍ പോകുന്നത്. ഇവര്‍ രാഷ്ട്രപതിക്കു നല്‍കിയ ദയ ഹര്‍ജിയും തള്ളി.

പക്ഷെ ഇവര്‍ക്ക് വിധിച്ച ശിക്ഷ നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ടു കൊണ്ട് തമിഴ് നാട്ടില്‍ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നു. തമിഴ് നാട്ടില്‍ ട്രെയിന്‍ തടയല്‍, നിരാഹാരം തുടങ്ങിയ സമര പരിപാടികള്‍ രൂപപ്പെട്ടു വരുന്നു. തമിഴ് നാട് നിയമസഭയില്‍ വരെ പ്രശ്നം ചര്‍ച്ച ചെയ്യണം എന്ന ആവശ്യം ഉയര്‍ന്നു വന്നു. പാട്ടാളി മക്കള്‍ കട്ട്ച്ചി നേതാവ് രാമദാസും, മരുമലര്ചി ദ്രാവിഡ മുന്നേട്ര കഴക നേതാവ് ഗോപലസ്വമിയുമാണ് ഇതിനു നേതൃത്വം കൊടുക്കുന്നത് . തമിഴന്മ്മാരുടെ മാത്രം സ്വന്തമായി ഒരു വികാരം ഉണ്ട് . അതാണ്‌ തമിഴ് ദേശിയത. അതിന്റെ പേരിലാണ് ഇപ്പോള്‍ പുതിയ വിവാദങ്ങള്‍ ഉയര്‍ന്നു വന്നിരിക്കുന്നത്.

ഇന്ത്യ കണ്ട ഏറ്റവും വലിയ തീവ്ര വാദ പ്രവര്‍ത്തനങ്ങളില്‍ ഒന്നായ ഇതില്‍ ഉള്‍പെട്ട വര്‍ക്ക് ലഭിക്കേണ്ട പരമാവധി ശിക്ഷയാണ് നല്കപെട്ടിരിക്കുന്നത് . ശിക്ഷ നടപ്പിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എന്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്ക് വധ ശിക്ഷ നല്‍കരുതെന്ന് തമിഴ് ദേശീയ വാദികള്‍ വാദിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. ഇവര്‍ മൂന്നുപേരും സംഭവത്തില്‍ നിരപരാധികള്‍ ആണ് എന്നാണ് ഇവര്‍ പറയുന്നത്. അതും എന്ത് അടിസ്ഥാനത്തില്‍ ആണ് എന്ന് അറിയില്ല. എന്തായാലും രാഷ്ട്രീയമായി അവര്‍ ഈ സംഭവത്തെ വെച്ച് മുതല്‍ എടുപ്പ് തുടങ്ങി എന്ന് മാത്രം നമ്മള്‍ മനസ്സിലാക്കാം.

എനിക്ക് അറിയാനുള്ളത് ഇതു മാത്രമാണ്. തീവ്രവാദം എന്ന് കേട്ടാല്‍ രാജ്യ സ്നേഹം കൊണ്ട് ഉറഞ്ഞുതുള്ളുന്ന രാജ്യ സ്നേഹികള്‍ ഇവിടെ ഒന്നും ഇല്ലേ ? ഇതിനെ കുറിച്ച് പ്രതികരിക്കാന്‍. അതോ നമ്മളുമായി ബന്ധമില്ലാത്ത കാര്യമാണെന്ന് കരുതി ഒഴിഞ്ഞു മാറുകയാണോ ?

വ്യാജ ജനാധിപത്യം...

ബ്ലോഗ്ഗും, ഫേസ് ബുക്കും, ട്വിട്ടെരും ഒക്കെ വ്യാജ ജനാധിപത്യത്തിന്റെ സഹായത്തോടെ പുലരുന്ന വിശ്രമ വേളയിലെ വിനോദ പ്രവര്‍ത്തനമാണ് . ജനാധിപത്യത്തിന്റെ പേരില്‍ ബ്ലോഗ്ഗിനെയും ഫേസ് ബൂക്കിനെയും പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. അങ്ങനെ ചെയ്‌താല്‍ എഴുത്തിന്റെ ഗൌരവ സ്വഭാവം നഷ്ട്ടമാകും...


പി . മോഹനന്‍ (മലയാള മനോരമ 27 - 08 - 2011 )

"ദൈവത്തിന്റെ സ്വന്തം നാടിനെ" കുറിച്ച് സിന്ധു ഷെല്ലി...

വൈകുന്നേരം ആറുമണി കഴിഞ്ഞു ബസ്സില്‍ ഇരിക്കാന്‍, തനിച്ചു ഒരു തട്ടുകടയില്‍ കയറി എനിക്ക് ഇഷ്ട്ടപെട്ട മസാല്‍ ദോശ കഴിക്കാന്‍, യാത്രക്കിടെ ഒന്ന് ഉറങ്ങാന്‍ സമ്മതിക്കാത്ത നാടാണ് എന്റെ കേരളം. ദ്രിശ്യ മാധ്യമങ്ങളിലെ പീഡന പരമ്പരകള്‍, പത്രങ്ങളിലെ പീഡന പേജുകള്‍, തിരിച്ചറിയല്‍ പരേഡ് നാടകങ്ങള്‍, അച്ഛന്‍ മകള്‍ക്കായി വിരിച്ച വലകള്‍... വേറെ എവിടെ ഉണ്ടാകും എത്രയും രൂക്ഷമായ പെണ്‍ ആക്രമണങ്ങള്‍; അതിന്റെ നഗ്നമായ ആഘോഷങ്ങള്‍?

സിന്ധു ഷെല്ലി (മലയാള മനോരമ 27 - 08 - 2011 )

സര്‍ക്കാര്‍ ജോലിയെ പറ്റി...

അതിനു സര്‍ക്കാര്‍ ജോലിയുള്ള എവനാണ് കൃതമായി ജോലി ചെയ്യുന്നത് ? ശതമാനം കുറവാണ്... ജോലി ഉള്ള ദിവസങ്ങള്‍ തന്നെ അവര്‍ക്ക് ലീവ് പോലെ ആണ് . പിന്നെ അവധി ദിവസ്സങ്ങളുടെ ആവശ്യം തന്നെ ഇല്ല ... ജോലി ശരിക്കും ചെയ്യില്ല ... പക്ഷെ ആനുകൂല്യങ്ങള്‍ ചോദിച്ചു സമരം ചെയ്യാന്‍ ഒരു കുറവും ഇല്ല ....