രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ സെപ്റ്റംബര്‍ ഒന്ബതിനു തൂക്കിലേറ്റാന്‍ തീരുമാനിച്ച വാര്‍ത്ത എല്ലാവരും അറിഞ്ഞു കാണും. ലങ്കന്‍ സ്വദേശികളായ ശാന്തന്‍, മുരുഗന്‍, തമിഴ് നാട് സ്വദേശി പേരറി വാഴാന്‍ എന്നിവരെ ആണ് തൂക്കിലേറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യ കണ്ടതില്‍ വെച്ച് ഏറ്റവും പൈശാചികമായ ഭീകര ആക്രമങ്ങളില്‍ ഒന്നായ ഈ സംഭവത്തില്‍ രാജീവ് ഗാന്ധിയും ഒട്ടനവധി പേരും ധാരുണമായി കൊല്ലപെട്ടു. ആ സംഭവം നടന്നു ഏകദേശം ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ശിക്ഷ നടപ്പിലാക്കാന്‍ പോകുന്നത്. ഇവര്‍ രാഷ്ട്രപതിക്കു നല്‍കിയ ദയ ഹര്‍ജിയും തള്ളി.
പക്ഷെ ഇവര്‍ക്ക് വിധിച്ച ശിക്ഷ നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ടു കൊണ്ട് തമിഴ് നാട്ടില്‍ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നു. തമിഴ് നാട്ടില്‍ ട്രെയിന്‍ തടയല്‍, നിരാഹാരം തുടങ്ങിയ സമര പരിപാടികള്‍ രൂപപ്പെട്ടു വരുന്നു. തമിഴ് നാട് നിയമസഭയില്‍ വരെ പ്രശ്നം ചര്‍ച്ച ചെയ്യണം എന്ന ആവശ്യം ഉയര്‍ന്നു വന്നു. പാട്ടാളി മക്കള്‍ കട്ട്ച്ചി നേതാവ് രാമദാസും, മരുമലര്ചി ദ്രാവിഡ മുന്നേട്ര കഴക നേതാവ് ഗോപലസ്വമിയുമാണ് ഇതിനു നേതൃത്വം കൊടുക്കുന്നത് . തമിഴന്മ്മാരുടെ മാത്രം സ്വന്തമായി ഒരു വികാരം ഉണ്ട് . അതാണ് തമിഴ് ദേശിയത. അതിന്റെ പേരിലാണ് ഇപ്പോള്‍ പുതിയ വിവാദങ്ങള്‍ ഉയര്‍ന്നു വന്നിരിക്കുന്നത്.
ഇന്ത്യ കണ്ട ഏറ്റവും വലിയ തീവ്ര വാദ പ്രവര്‍ത്തനങ്ങളില്‍ ഒന്നായ ഇതില്‍ ഉള്‍പെട്ട വര്‍ക്ക് ലഭിക്കേണ്ട പരമാവധി ശിക്ഷയാണ് നല്കപെട്ടിരിക്കുന്നത് . ശിക്ഷ നടപ്പിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എന്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്ക് വധ ശിക്ഷ നല്‍കരുതെന്ന് തമിഴ് ദേശീയ വാദികള്‍ വാദിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. ഇവര്‍ മൂന്നുപേരും സംഭവത്തില്‍ നിരപരാധികള്‍ ആണ് എന്നാണ് ഇവര്‍ പറയുന്നത്. അതും എന്ത് അടിസ്ഥാനത്തില്‍ ആണ് എന്ന് അറിയില്ല. എന്തായാലും രാഷ്ട്രീയമായി അവര്‍ ഈ സംഭവത്തെ വെച്ച് മുതല്‍ എടുപ്പ് തുടങ്ങി എന്ന് മാത്രം നമ്മള്‍ മനസ്സിലാക്കാം.
എനിക്ക് അറിയാനുള്ളത് ഇതു മാത്രമാണ്. തീവ്രവാദം എന്ന് കേട്ടാല്‍ രാജ്യ സ്നേഹം കൊണ്ട് ഉറഞ്ഞുതുള്ളുന്ന രാജ്യ സ്നേഹികള്‍ ഇവിടെ ഒന്നും ഇല്ലേ ? ഇതിനെ കുറിച്ച് പ്രതികരിക്കാന്‍. അതോ നമ്മളുമായി ബന്ധമില്ലാത്ത കാര്യമാണെന്ന് കരുതി ഒഴിഞ്ഞു മാറുകയാണോ ?

No comments:
Post a Comment
Note: Only a member of this blog may post a comment.