Sunday, August 28, 2011

മനുഷ്യനെ പരിഷ്ക്കാരം പഠിപ്പിച്ചത് മതങ്ങളാണ്...


യുക്തി വാദികള്‍ പരിഷ്കൃതരും മത വിശ്വാസികള്‍ പ്രാകൃത മനുഷ്യരും ആണ് എന്നുള്ളത് അംഗീകരിക്കാം പ്രയാസമാണ് . പറയുന്നതെന്തിനും എതിരഭിപ്രായം ഉണ്ടാക്കുക എന്നതും തികച്ചും അഹങ്കാരത്തിലും ഞാന്‍ എന്ന ഭാവത്തിലും ചിന്തികുന്നവര്‍ക്കും മാത്രമേ യുക്തി വാദം അഥവാ ദൈവ നിന്ദ ഉണ്ടാവുകയുള്ളൂ...

ഇവിടെ (പര്‍ദ്ദയ്ക്ക്) ബുര്‍ക്കയ്ക്ക്  എതിരഭിപ്രായം പറയുന്നവര്‍ എല്ലാവരും സ്വന്തം ഭാര്യയെ മക്കളെ എല്ലാം ഒരു കാര്യത്തിലും ഒന്നിനും ഒരു നിയന്ത്രിക്കുന്നില എന്ന് പറയാന്‍ പറ്റുമോ ? എല്ലാം എന്റെ ഭാര്യയുടെ മകളുടെ മനുഷ്യവകാശമാണ്   എന്ന് കരുതി ഞാന്‍ അവരെ ഒരു കാര്യത്തിലും നിയന്ത്രിക്കുന്നില്ല എന്ന് പറയുന്നവര്‍ക്ക് മാത്രമേ ഇവിടെ ബുര്‍ക്ക ധരിപ്പിക്കുന്നത് മനുഷ്യാവകാശ ലന്ഘനമാണ് എന്ന് പറഞ്ഞു തര്‍ക്കിക്കാനുള്ള അവകാശം ഉള്ളൂ ...


അങ്ങനെ എങ്കില്‍ നമ്മുടെ സര്‍ക്കാരാണ് ഏറ്റവും വലിയ മനുഷ്യാവകാശ ലന്ഘനമം നടത്തുന്നത്. പതിനെട്ടു വയസ്സ് തികയാത്ത പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തി ആകാത്തവര്‍ ആണെന്നും അതിനുള്ള മാനസ്സിക വളര്‍ച്ച അതുവരെ അവര്‍ക്ക് ലഭിക്കുകയില്ല എന്നും, അതിനാല്‍ വിവാഹം അതുപോലെ ഉള്ള സ്വന്തം കാര്യങ്ങളില്‍ അവര്ര്‍ക്ക് ഒരു തീരുമാനം എടുക്കാന്‍ പറ്റില്ലാ എന്നും. ഇത് ശരിയാണോ? മനുഷ്യാവകാശത്തിന്റെ നഗ്നമായ ലന്ഘനമല്ലെ ഇതും ? ഒരു വ്യക്തിയുടെ ജീവിതം എപ്പോള്‍ വേണം ഇതു രീതിയില്‍ വേണം എന്ന് തീരുമാനിക്കുന്നത് സര്‍ക്കാര്‍ ആണോ ?


യുക്തി വാദികള്‍ പരിഷ്കൃതരും മത വിശ്വാസികള്‍ പ്രാകൃത മനുഷ്യരും ആണ് എന്നുള്ളത് അംഗീകരിക്കാം പ്രയാസമാണ് . മനുഷ്യനെ പരിഷ്ക്കാരം പഠിപ്പിച്ചത് മതങ്ങളാണ്. അല്ലാതെ യുക്തി വാദം അല്ല ... പറയുന്നതെന്തിനും എതിരഭിപ്രായം ഉണ്ടാക്കുക എന്നതും തികച്ചും അഹങ്കാരത്തിലും ഞാന്‍ എന്ന ഭാവത്തിലും ചിന്തികുന്നവര്‍ക്കും മാത്രമേ കഴിയുകയുള്ളൂ . അതാണ് യുക്തിവാദം ...

No comments:

Post a Comment

Note: Only a member of this blog may post a comment.