പീഡനം വേറെ, വാണിഭം വേറെ... രണ്ടിനും വേറെ വേറെ വകയാണ്. പീഡനം എന്നത് ഒരാളുടെ ഇഷ്ട്ടമോ സമ്മതമോ ഇല്ലാതെ നമ്മുടെ കാര്യം നാം സാധിച്ചു എടുക്കുന്നു. അത് നമ്മുടെ സ്വന്തം ഭാര്യ ആയാല്‍ പോലും അത് പീഡനം തന്നെ ആണ് .
പിന്നെ വാണിഭം, അത് ഒരു കച്ചവടമാണ് , അത് ചിലപ്പോള്‍ കച്ചവടം ചെയ്യപെടുന്ന വ്യക്തിയുടെ താല്പര്യം കൂടി ഉണ്ടാവാം, ഇല്ലാതെയും ആവാം, അത് പണത്തിനു വേണ്ടി, ഈ കാര്യത്തില്‍ നിയമം ഇടപെടുന്നത് വാണിഭം ചെയ്യപെട്ട വ്യക്തിയുടെ പ്രായമാണ്, വാണിഭം ചെയ്യപെട്ട വ്യക്തി നിയമപരമായി പ്രായപൂര്‍ത്തി ആയിട്ടുണ്ടോ എന്ന് . പ്രായപൂര്‍ത്തി ആയതാന്നെങ്കില്‍ അത് വെറും സദാചാര പ്രശ്നം മാത്രം ആകുന്നു.
ഇത് രണ്ടും അല്ലാതെ മൂന്നാമത് ഒരു കാര്യം ഉണ്ട് . പരസ്പരം ഇഷ്ട്ടപെട്ടു കൊണ്ടുള്ള ബന്ധം. അതിനെ പറ്റി ആലോചിച്ചും ചര്‍ച്ച ചെയ്തും നമ്മള്‍ തല പുകയ്ക്കേണ്ട ആവശ്യം ഇല്ല. ഇവിടെ പ്രശ്നം ബന്ധപെട്ട വ്യക്തികള്‍ ആരോപണം ഉന്നയിക്കപെട്ടവര്‍ കേരള രാഷ്ട്രീയത്തിലെ ഉന്നത വ്യക്തികള്‍ ആണ് എന്നതാണ്. ബന്ധപെട്ടവര്‍ തമ്മില്‍ പരസ്പരം ഇഷ്ട്ടപെട്ടാണ് കാര്യം സാധിച്ചതെങ്ങില്‍ നമ്മള്‍ അതില്‍ അഭിപ്രായം പറയണ്ട കാര്യം ഇല്ല. അവരുടെ കാര്യത്തിനു പാര്‍ട്ടി ഓഫീസ് ആണ് തിരഞ്ഞെടുത്തത് എങ്കില്‍ അതിനു അവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. അവരുടെ വീട്ടില്‍ വെച്ച് കാര്യം നടക്കില്ല അത് തന്നെ. പെണ്ണുങ്ങളെ ഒറ്റയ്ക്ക് പാര്‍ട്ടി പ്രവര്‍ത്തനത്തിന് എന്നും പറഞ്ഞു അഴിച്ചു വിടുന്ന ആണുങ്ങളെ പറഞ്ഞാല്‍ മതി.
പിന്നെ വാണിഭം ചെയ്യപെട്ടവരുടെ കാര്യം. പ്രായപൂര്‍ത്തി ആയാലും ഇല്ലെങ്കിലും പണത്തിനു വേണ്ടി അവര്‍ അവരുടെ ശരീരം വിറ്റു എന്ന് പറഞ്ഞാല്‍ മതി. അതും അവരുടെ സമ്മതത്തോടെ ആണ്. അതില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ട് എന്നതാണ് എവിടെ കാര്യം ഇത്രയ്ക്കും ചര്‍ച്ച വിഷയം ആകുന്നത് . രാഷ്ട്രീയകാര്‍ക്ക് പരസ്പരം ചെളി വാരി എറിയാനുള്ള ഒരു നാണം കെട്ട തന്ത്രം. കേരളത്തില്‍ ഇതല്ലാതെ വേറെ ഒരു പ്രശ്നവും ഇല്ല എന്ന തരത്തില്‍ നാമും അത് ഏറ്റു പാടരുത് ...
No comments:
Post a Comment
Note: Only a member of this blog may post a comment.